ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍, കണ്ണന് തിരുമുല്‍ കാഴ്ചയായി ഉത്രാടകുലകള്‍ സമര്‍പ്പിച്ചു. ഭക്തര്‍ മത്സരബുദ്ധിയോടെ എത്തിയതോടെ ഭഗവത് സന്നിധിയില്‍ നൂറ് കണക്കിന് കാഴ്ചക്കുലകള്‍ കുന്നുകൂടി. ശീവേലിയ്ക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കാഴ്ചക്കുല സമര്‍പ്പണം തുടങ്ങിയത്. ക്ഷേത്രത്തിനകത്ത് സ്വര്‍ണകൊടിമരചുവട്ടില്‍ അരിമാവണിഞ്ഞ് നാക്കിലവച്ചതിന് മുകളില്‍ മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി പട്ടില്‍ പൊതിഞ്ഞ ആദ്യകുല സമര്‍പ്പിച്ചു.
തുടര്‍ന്ന് ശാന്തിയേറ്റ കീഴ്ശാന്തിമാരായ വേങ്ങേരി ചെറിയ കേശവന്‍ നമ്പൂതിരി, തേലംപറ്റ നാരായണന്‍ നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതിയംഗങളായ സി. മനോജ്, കെ.പി. വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരും തുടര്‍ന്ന് ഭക്തരും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.