29.6 C
Kunnamkulam
Tuesday, November 10, 2026
Home Bureaus Chavakkad ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു

0

തൈക്കാട് വി.ആര്‍. അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ബ്രഹ്‌മകുളം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളിലുമായി 9 മുതല്‍ 13 വരെയുള്ള തിയ്യതികളിലാണ് കലോത്സവം നടക്കുന്നത്. കലോത്സത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങില്‍ പ്രൊഫ: സി. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വഹിച്ചു. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായി. ജില്ലയിലെ 93 സ്‌കൂളുകളില്‍ നിന്നായി 7495 കുട്ടികള്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കും. പതിനെട്ട് വേദികളിലായി 311 ഇനങ്ങളിലാണ് മത്സരം നടക്കുക. തിങ്കളാഴ്ച രചനാ മത്സരങ്ങള്‍ നടന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എന്‍.കെ അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ മോഹന്‍ സിത്താര സമ്മാന വിതരണം നിര്‍വ്വഹിക്കും. കലോത്സവം സിസിടിവി സിനിമാ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. കലാമേള പൂര്‍ണ്ണ ദൃശ്യചാരുതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പ്രത്യേക സ്റ്റുഡിയോയും സിസിടിവി ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!