24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad ബിഎംഎസ് ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ആചരിച്ചു

ബിഎംഎസ് ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ആചരിച്ചു

ഭാരതീയ മസ്ദൂര്‍ സംഘം ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ആചരിച്ചു. ചാവക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വിശ്വകര്‍മ്മാത്മാവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ബിഎംഎസ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം പുഷ്പാര്‍ച്ചന നടത്തി മേഖലാതല ഉദ്ഘാടനം നടത്തി. ബിഎംഎസ് ഗുരുവായൂര്‍ മേഖലാ പ്രസിഡണ്ട് കെ എ ജയതിലകന്‍ അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് മാരായ കെ.വി ശ്രീനിവാസന്‍, വി.കെ സുരേഷ്ബാബു, മേഖലാ ട്രഷറര്‍ സൂരജ് കോട്ടപ്പടി, ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ചാവക്കാട് യൂണിറ്റ് സെക്രട്ടറി കെ വി രാമചന്ദ്രന്‍, അജിതന്‍, സുനി ചില്ലി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!