മണലൂര്‍ പഞ്ചായത്തിലെ 103ാം നമ്പര്‍ അക്ഷര അങ്കണവാടിക്ക് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു. എംഎല്‍എ
പ്രൊഫ.സി രവീന്ദ്രനാഥ്, മുന്‍ എംഎല്‍എ മുരളി പെരുനെല്ലി എന്നിവര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സിജി മോഹന്‍ദാസ് അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി ലക്ഷ്മി വസന്തന്‍, ജില്ല പഞ്ചായത്ത് അംഗം കെ പി സന്ദീപ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്തംഗം പി ടി ജോണ്‍സണ്‍, വി വി സജീന്ദ്രന്‍, കെ കെ പ്രകാശന്‍, വി എന്‍ സുര്‍ജിത്ത്, വി വി പ്രഭാത്, എം വി അരുണ്‍, ഗോപിനാഥ് കൊച്ചത്ത്, എം ബി മോഹനന്‍, സിഡിപിഒ പി ജെ ഷീജ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ എസ് കവിത എന്നിവര്‍ സംസാരിച്ചു. മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ചക്കാമഠത്തില്‍ സത്യവ്രതന്റെ സ്മരണക്കായി മക്കള്‍ നല്‍കിയ 2 സെന്റ് ഭൂമിയിലാണ് അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.



