യൂത്ത് കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എ.സി. ഹനീഫയുടെ പത്താം രക്തസാക്ഷിത്വ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് എ.സി. ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരണ സദസ്സ് നടത്തി. സമിതി ചെയര്‍മാന്‍ ടി.എച്ച് റഹീമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണം യു.ഡി.എഫ് കണ്‍വീനര്‍ കെ.വി. ഷാനവാസ് ഉദ്ഘാടനം ചെയ്തു.