നോര്‍ത്ത് ഒരുമനയൂര്‍ കണ്ണിക്കുത്തി പാലം – അമൃത സ്‌കൂള്‍ റോഡിലേക്ക് കൂറ്റന്‍ ശീമകൊന്ന മരം കടപുഴകി വീണു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ച 2.30 ന് വീശിയ കാറ്റില്‍ വൈദ്യുതി കമ്പികളിലേക്കാണ് മരം വീണത്. ഈ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതും, കൃത്യസമയത്ത് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതും വലിയ അപകടം ഒഴിവാക്കി. മരം മുറിച്ചുമാറ്റി പിന്നീട് ഗതാഗതം പുന:സ്ഥാപിച്ചു.