ഗുരുവായൂര്‍ ചാമുണ്ടേശ്വരി റോഡിലെ വെളളം ഒഴുകി പോകാനുള്ള ദ്വാരത്തില്‍ കാല്‍ കുടുങ്ങി വീണ് വഴിയാത്രക്കാരിക്ക് പരിക്ക്. പുത്തംമ്പല്ലി പാങ്ങില്‍ രാജന്റെ ഭാര്യ സുനിതക്കാണ് പരിക്കേറ്റത്. സുനിതയുടെ മുഖത്തിനും പല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. അപകടം കണ്ട മറ്റു വഴിയാത്രക്കാര്‍ ഉടനെ ആക്‌സ് പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റ സുനിതയെ ആദ്യം ദേവസ്വം ആശുപത്രിയിലും, പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.