പാവറട്ടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നട യാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ചാവക്കാട് പുന്ന സ്വദേശി ബഷീറിന് ഗുരുതരമായി പരിക്കേറ്റു. പാവറട്ടി ഗുരുവായൂര്‍ റോഡില്‍ ത്രീസ്റ്റാര്‍ സ്റ്റോപ്പിന് സമീപം ശനിയാഴ്ച വൈകിട്ട് 7:30 നാണ് അപകടം നടന്നത്. അമിത വേഗതയില്‍ എത്തിയ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബഷീറിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.



