‘ഭൂമികക്ക് ഒരു തൈ ‘പദ്ധതി വാവനൂര്‍ ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ചു

 

കേരള പ്രകൃതി സംരക്ഷണ സംഘം ഭൂമികക്ക് ഒരു തൈ പരിപാടി വാവനൂര്‍ ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ചു. മുന്‍ എം.എല്‍.എ.വി.ടി.ബല്‍റാം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണസംഘം കേരളം സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ:എസ്.പി.സുബ്രഹ്‌മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഷാജി തോമസ്.എന്‍ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറും പ്രകൃതി സംരക്ഷണ സംഘം കേരളം യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോബിന്‍ പനക്കല്‍ വൃക്ഷ തൈ യും കോളേജ് അധികൃതര്‍ക്ക് നല്‍കി. ശ്രീപതി കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആര്‍.രജനീഷ്, ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ടുമെന്റ് സാഗര്‍.എം.നാരായണന്‍,അസി:പ്രൊഫസര്‍ പി.ഹിതേഷ്,അവസാന വര്‍ഷ വിദ്യാര്‍ത്ഥി എം.ജി അമല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭൂമികക്കൊരു തൈ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ക്വിസ് മത്സരത്തിലെ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി വൃക്ഷ തൈകളും നല്‍കി.

ADVERTISEMENT