നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂര്‍ മാണിക്കത്തുപടി ജനകീയ റോഡില്‍ പുളിക്കല്‍ പരേതനായ ശേഖരന്റെയും സുമതിയുടേയും മകന്‍ മനോജാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മാണിക്കത്തുപടിയിലാണ് അപകടമുണ്ടായത്. തലക്ക് പരിക്കേറ്റ മനേജിനെ ആക്ട്സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റി. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പുത്തമ്പല്ലി മുളങ്കൂട് കള്ള് ഷാപ്പിലെ മാനേജരായിരുന്നു മനോജ്. ലിമി ഭാര്യയും നക്ഷത്ര, വേദ എന്നിവര്‍ മക്കളുമാണ്.