അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ റോഡിന്റെ ഉദ്ഘാടനം നടത്തി

ചാവക്കാട് നഗരസഭ എട്ടാം വാര്‍ഡില്‍ പുതുതായി നിര്‍മ്മിച്ച അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബേബി ഫ്രാന്‍സിസ്, കൗണ്‍സിലര്‍ കെ വി  സത്താര്‍, പൊതുപ്രവര്‍ത്തകരായ സുമേഷ്, ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. റോഡിന്റെ നിര്‍മ്മാണം ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ അനില്‍കുമാറിനെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ബേബി ഫ്രാന്‍സീസ് സ്വാഗതവും കൊച്ചയ്യപ്പന്‍ നന്ദിയും പറഞ്ഞു. നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍പങ്കെടുത്തു.

 

ADVERTISEMENT