മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവക്ക് യുഎഇയിലെ ഫുജൈറ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്വീകരണം നല്കി. ബുധനാഴ്ച വൈകീട്ട് പള്ളിയിലെത്തിയ ബാവയെ യുഎഇ പാത്രിയര്‍ക്കല്‍ വികാരി കുര്യാക്കോസ് മോര് യൗസേബിയോസ്, വികാരി, സഭ ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് പള്ളിയിലേക്ക് സ്വീകരിച്ചു. യുഎഇ പാത്രീയര്ക്കല് വികാരി കുര്യാക്കോസ് മോര് യൗസേബിയോസ് മെത്രാപ്പോലീത്ത, ഫുജൈറ വികാരി ഫാ എല്‍ദോ ജോണ്‍, സോണല്‍ സെക്രട്ടറി സന്ദീപ് ജോര്‍ജ്, പള്ളി ട്രസ്റ്റി ദീപു എലിയാസ്, സെക്രട്ടറി ബിജു വര്‍ഗ്ഗീസ്, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, സോണല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്തസംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്യം നല്കി.


