ചാവക്കാട് – കുന്നംകുളം പാതയില്‍ കോട്ടപ്പടി സെന്ററിനടുത്ത് മീന്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിര് ദിശയില്‍ വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ പുറകിലെ ചക്രങ്ങള്‍ നാലും ഊരി തെറിച്ചു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 നായിരുന്നു അപകടം. അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് സമീപത്തെ വീട്ടുമതിലിലും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.



