ചാവക്കാട് കടപ്പുറം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് അഞ്ചങ്ങാടിയില്‍ വളവില്‍ വെള്ളം കയറിയുന്നത് തടയാന്‍ നിര്‍മ്മിച്ച മണ്‍കൂനയില്‍ നിന്നും മണ്ണ് കടത്തിയെന്ന് ആക്ഷേപം. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വാര്‍ഡ് പ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ് ഷൗക്കത്ത് സ്ഥലം സന്ദര്‍ശിച്ചു. അഞ്ചങ്ങാടി വളവില്‍ കടല്‍ക്ഷോഭത്തില്‍ മുന്‍പ് നിലം പതിച്ച കെട്ടിടത്തിന്റെ അരികിലാണ് മണല്‍കൂന കൂട്ടി ഇട്ടിരുന്നത്. ജില്ലാ കളക്ടര്‍ പഞ്ചായത്തിന് അനുവതിച്ച ഫണ്ടില്‍ നിന്നാണ് മണല്‍ ഇറക്കിയിരുന്നത്. മണല്‍ തിരികെ ഇടാന്‍ ആവശ്യപ്പെട്ടപ്പോള്‍ കെട്ടിടത്തിന്റെ ഉടമസ്ഥന്‍ കെട്ടിടാവിശിഷ്ടം എടുത്തു മാറ്റിയിരുന്നെങ്കിലും താനല്ല മണലെടുത്തതെന്ന് അറിയിച്ചു.