കൊലക്കേസ് പ്രതിയെ കാപ്പാ നിയമ പ്രകാരം ജയിലിലടച്ചു

കൊലക്കേസ് പ്രതിയെ കാപ്പാ നിയമ പ്രകാരം ജയിലിലടച്ചു. തൃശൂര്‍ ജില്ലാ കളക്ടറുടെ കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ കേസ്സിലുള്‍പ്പെട്ട് വിയ്യൂര്‍ ജില്ലാജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന മണത്തല ഐനിപ്പുള്ളി പള്ളിപ്പറമ്പില്‍ അനീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആ ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി.-കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വി.വി.വിമല്‍ തയ്യാറാക്കിയ കാപ്പ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ അടച്ചത്. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ചാവക്കാട് ചാപ്പറമ്പ് കൊപ്പര ബിജു വധക്കേസ്സിലെ ഒന്നാം പ്രതിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അനീഷ്.

ADVERTISEMENT