കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ആരും വരാത്ത സാഹചര്യമുണ്ടാകും; എം.ബി. രാജേഷ്

മൂന്നാല് കൊല്ലം കഴിയുമ്പോള്‍ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ആരും വരാത്ത സാഹചര്യമാണുണ്ടാകാന്‍ പോകുന്നതെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ചൂണ്ടല്‍ പഞ്ചായത്തിലെ മഴുവഞ്ചേരിയില്‍ നിര്‍മ്മിച്ച വഴിയോരവിശ്രമ കേന്ദ്രത്തിന്റെയും,
നവീകരിച്ച തച്ചാട്ടുകുളത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സേവനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാകുന്നതോടെ ഓഫീസുകള്‍ കയറിയിറങ്ങാന്‍ ആരും എത്തില്ല. ഓണ്‍ലൈനായി ഇപ്പോള്‍ തന്നെ ചെയ്യാം.പക്ഷേ പ്രചാരമായി വന്നിട്ടില്ല എന്ന് മാത്രമേ ഉള്ളൂ. ചടങ്ങില്‍മുരളി പെരുനെല്ലി എംഎല്‍എ അദ്ധ്യക്ഷനായി.

ADVERTISEMENT