അക്ഷരോത്സവത്തിന് സമാപനമായി

ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച അക്ഷരോത്സവത്തിന് സമാപനമായി. മുല്ലശ്ശേരി ഹിന്ദു യു.പി സ്‌കൂളില്‍ നടന്നു വന്നിരുന്ന അക്ഷരോത്സവത്തിന്റെ സമാപനയോഗം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം വി.വി ചിദംബരന്‍ അദ്ധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എ വിശ്വംഭരന്‍ ജോയിന്റ് സെക്രട്ടറി പി.ജി സുബിദാസ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ഷിജു, പി.കെ പ്രസാദ്, ആനി ജോസ്, ജില്ലാ കൗണ്‍സില്‍ അംഗം കെ.കെ മനോജ്, ദിലീപ് , കെ.പി അനിത എന്നിവര്‍ സംസാരിച്ചു. താലൂക്കിലെ വിവിധ ലൈബ്രറികളില്‍ നിന്നും നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസങ്ങളിലായി പങ്കെടുത്തു. അക്ഷരോത്സവത്തിലെ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT