അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മണലൂര്‍ ഏരിയാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മണലൂര്‍ ഏരിയാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. അന്തിക്കാട് സി.ഐ.ടി.യു. ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് സിജി മോഹന്‍ദാസ് അധ്യക്ഷയായി. സി.പി.ഐ.എം.ഏരിയാ സെക്രട്ടറി പി.എ.രമേശന്‍, ഏരിയാ കമ്മിറ്റി അംഗം എ.വി.ശ്രീവത്സന്‍, മഹിളാ അസോസിയേഷന്‍ ഏരിയാ ഭാരവാഹികളായ ഷിജ രാജീവ് ഗീത ഭരതന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി എ.വി.ശ്രീവത്സന്‍ (ചെയര്‍മാന്‍) ഷീജ രാജീവ് (കണ്‍വീനര്‍) ജ്യോതി രാമന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 4 ന് അന്തിക്കാട് വെച്ചാണ് മഹിളാ അസോസിയേഷന്‍ മണലൂര്‍ ഏരിയാ സമ്മേളനം നടക്കുന്നത്.

ADVERTISEMENT