റെഡ് ബോയ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, തമ്പുരാന്‍പടിയുടെ നേതൃത്വത്തില്‍ അല്‍ അര്‍മാന്‍ ഗ്രൂപ്പ് ഖത്തറും, കൈപ്പുണ്യം പുട്ടുപൊടിയും ചേര്‍ന്നു നടത്തിയ നിര്‍മ്മല്‍ സ്മാരക അഖിലകേരള ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി വിനോദ്, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ രാജീവ് കൊളാടി, സിനി ആര്‍ട്ടിസ്റ്റ് കൃഷ്ണപ്രസാദ്, അല്‍ അര്‍മാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഗഫൂര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയി ആശംസകള്‍ അര്‍പ്പിച്ചു. ക്ലബ് പ്രസിഡന്റ് ബിപിന്‍ ദാസ്, സെക്രട്ടറി അരുണ്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ യു. കെ ബോയ്‌സ്, ഉപ്പുങ്ങല്‍ ജേതാക്കളും, അല്‍ അര്‍മാന്‍ ഗ്രൂപ് ഖത്തര്‍ റണ്ണര്‍ അപ്പുമായി.