ഓള്‍ കേരള ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ബെസ്റ്റ് എക്‌സലന്‍സ് അവാര്‍ഡിന് കുന്നംകുളം കുരുവിള ഡെന്റല്‍ ക്ലിനിക്കിലെ ഡോ.
ടീനപോള്‍ അര്‍ഹയായി. കഴിഞ്ഞ 25 വര്‍ഷമായി ദന്ത ചികിത്സാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ് ടിന പോള്‍.കഴിഞ്ഞദിവസം ഡെന്റല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍, ഡോ. ടീന പോളിന് അവാര്‍ഡ് സമ്മാനിച്ചു. അക്കിക്കാവ് പി എസ് എം ഡെന്റല്‍ കോളേജിലെ അസി.പ്രൊഫസര്‍ കൂടിയായ ഡോ. ടീന കുന്നംകുളം വൈശേരി സ്വദേശി സജല്‍രാജ് കുരുവിളയുടെ ഭാര്യയാണ്.