അനധികൃത കൈയേറ്റം ആരോപിക്കപ്പെടുന്ന വേലൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ട് അളന്നു തിട്ടപ്പെടുത്തി. ഒന്നേകാല്‍ മീറ്ററോളം കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തി. സര്‍വ്വേ വകുപ്പ് അധികാരികളായ കെ എന്‍ രാഖിലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തിയത്. വേലൂര്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ രത്നകുമാര്‍, പിടിഎ ഭാരവാഹികള്‍, പഞ്ചായത്ത് മെമ്പര്‍ സിഡി സൈമണ്‍,ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി എല്‍ തോബിയാസ്, സാബു കുറ്റിക്കാട്ട്, യേശുദാസ് പി പി, കുര്യാക്കോസ് ജോണ്‍, പരമേശ്വരന് അരുവാ തോട്ടില്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.