ചാവക്കാട് മാങ്ങോട്ട് എ.യു.പി. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കടല്‍ത്തീരത്തെ സംഗമം വേറിട്ട അനുഭൂതിയായി. 142-ാം
വാര്‍ഷികം ആഘോഷിക്കുന്ന സ്കൂളിലെ വിവിധ ബാച്ചുകളില്‍ പഠനം നടത്തിയിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കടല്‍തീരത്ത് ഒത്തുചേര്‍ന്നത്. എ.വി.കെബീര്‍ അധ്യക്ഷനായി. ലിയാക്കത്ത് വലിയകത്ത് , ഡേവിഡ് കാഞ്ഞിരത്തിങ്കള്‍, ഷെമി ഖാദര്‍, ജസീന കരീം, അയിഷാബി , ബാബു എ വി , സലീം, ഷാജു , അജയന് , ബഷീര്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ടുകള്‍, കവിതകള്‍ , സിനിമാ-ലളിത ഗാനങ്ങളും, പണ്ട് പഠിച്ച പദ്യങ്ങളും ചൊല്ലി കലാഹൃദയര്‍ സംഗമം ആസ്വാദ്യകരമാക്കി.