ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ ചോതി നാളിലെ പൂക്കളമൊരുക്കി അമ്പാടി കൂട്ടായ്മ. ഓടക്കുഴല്‍ വിളിച്ചു നില്‍ക്കുന്ന ശ്രീകൃഷ്ണന്റെ രൂപമാണ് വിവിധ വര്‍ണ്ണപൂക്കള്‍ കൊണ്ട് അമ്പാടി കൂട്ടായ്മ ഒരുക്കിയത്. കേരളത്തിലെ പ്രശസ്ത കുരുത്തോല കലാകാരന്‍ പുത്തന്‍ച്ചിറ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ സനീഷ് പള്ളിയില്‍, പി പ്രസാദ്, കെ നിധിന്‍, പി വിനോദ് എന്നിവരാണ് പൂക്കളം തീര്‍ത്തത്.
അമ്പാടി കൂട്ടായ്മ ഭാരവാഹികളായ കെ പി ഉദയന്‍, ഹരി കൊളാടി, ബാബു ഗുരുവായൂര്‍, പാലിയത്ത് ഉണ്ണി, കണ്ണന്‍ തുടങ്ങിയവര്‍ സജ്ജീകരണങ്ങളൊരുക്കി.