മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42-ാം വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും നടത്തി

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42-ാം വാര്‍ഷിക പൊതുയോഗവും എന്‍ വിദ്യാസാഗരന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടത്തി. കൂര്‍ക്കപറമ്പില്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ജി ജയരാജ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളായ മുള്ളത്ത് കുഞ്ഞിമോന്‍, കാര്‍ത്യായനി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാസാഗരന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് മധു നെടിയെടത്ത്, എന്‍ വി വിനി, കെ എസ് ചിത്ര എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സെക്രട്ടറി ഇ.സി രാജേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ സുരേഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പി എം മനോജ്, രാജന്‍ കുറുമ്പൂര്‍, ശൈലജ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT