ഗുരുവായൂര്‍ ക്ഷേത്ര പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പൊതുയോഗവും ആദരവും സംഘടിപ്പിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജി. കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗുരുവായൂരില്‍ നാമസങ്കീര്‍ത്തനത്തിന് നേതൃത്യം നല്‍കിയ ജി. വി. രാമനാഥ അയ്യര്‍, മാസ്റ്റര്‍ ഓഫ് സര്‍ജറി ഇ.എന്‍. ടി. സംസ്ഥാന പരീക്ഷയില്‍ നാലാം റാങ്ക് നേടിയ ഡോ.കൃഷ്ണ എം മേനോന്‍, ബിഡിഎസില്‍ ഡോ.ടി.വി. അജ്ഞന, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു. സെക്രട്ടറി പി.എ. സജീവന്‍, ട്രഷറര്‍ മുരളീധര കൈമള്‍, വൈസ് പ്രസിഡന്റ് ബിന്ദു നാരായണന്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.മുരളിധരന്‍, സദാനന്ദന്‍ താമരശേരി, മോഹന്‍ദാസ് ചേലനാട്ട് എന്നിവര്‍ സംസാരിച്ചു, നീല പെരുമാള്‍, പി.ശശിധരന്‍, ശൈലജ കേശവന്‍, ലതിക പുല്ലാട്ട്, ബിന്ദു ദാസ്, കെ.ഗോവിന്ദദാസ്,പി. രാമചന്ദ്രന്‍, ഒ. കെ.നാരായണന്‍ നായര്‍, ബാബു വെട്ടിലായില്‍, എന്നിവര്‍ നേതൃത്വം നല്‍കി.