പാറന്നൂര്‍ ജനകീയ വായനാശാലയുടെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് അന്തിക്കാട്ട് മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു. വായനശാല ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് സംസ്ഥാനകര്‍ഷക അവാര്‍ഡ് ജേതാവ് എം.ബാലാജി ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ആന്‍സി വില്യംസ് അധ്യക്ഷത വഹിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം ചെയര്‍പേഴ്സണ്‍ ജൂലറ്റ് വിനു, കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന് പാറന്നൂര്‍, വായനശാല എക്സിക്യൂട്ടീവ് അംഗം പി.സി.രതീഷ് എന്നിവര്‍ സംസാരിച്ചു.
മികച്ച നെല്‍കര്‍ഷകനായ കെ.പി. രവി,പുരയിട കര്‍ഷകനായ യു.കെ. മോഹന്‍ദാസ്,ക്ഷീരകര്ഷകയായജയ ശിവന്,വനിത കര്ഷകയായവിലാസിനി പ്രേമന്,നൂതന മത്സ്യ കര്‍ഷകനായ എം.കെ. ശരവണഭവന് എന്നിവര്‍ക്കാണ് അന്തിക്കാട്ട് മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തത്.മൊമ്മന്റോയും ക്യാഷ് പ്രൈസുംപൊന്നാടയും ഉള്‍പ്പെടുന്നതാണ് കര്‍ഷക അവാര്‍ഡ്.വായനശാല സെക്രട്ടറി എ.പി.ജെയിംസ്, ലൈബ്രേറിയന്മാരായ ഗ്രേസി റാഫേല്‍, നിമ്മി എന്നിവര്‍ നേതൃത്വം നല്കി.