ലഹരി വിരുദ്ധ സെമിനാറും ഇഫ്താര്‍ സംഗമവും നടത്തി

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്  ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും ഇഫ്താര്‍ സംഗമവും നടത്തി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം പ്രസിഡന്റ് മുത്തുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എ പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടന്‍ മുഖ്യ അതിഥിയായി.  പ്രൊഫഷണല്‍ ട്രൈനര്‍ അക്ബര്‍ അലി ലഹരി വിരുദ്ധ സെമിനാറിന് നേതൃത്വം നല്‍കി, കെ.പി.സി.സി ജില്ലാ സെക്രട്ടറിയും പ്രോഗ്രാം കോഡിനേറ്ററുമായ ജെബീര്‍ നാലകത്ത് സ്വാഗതം പറഞ്ഞു. കെ.പി.സി.സി ജില്ലാ വൈസ് പ്രസിഡന്റ് ഡേവിസ് വടക്കന്‍, ജില്ലാ സെക്രട്ടറി ജമാല്‍, പ്രവാസി കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് ഖാദര്‍ മോന്‍, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് ബിജു ഇസ്മായില്‍, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി സി എസ് അലി നന്ദി പറഞ്ഞു.

ADVERTISEMENT