ലഹരിയെന്ന സാമൂഹ്യവിപത്തിനെതിരെ കൈകോര്‍ത്ത് ജനകീയ പ്രാദേശിക ദൃശ്യമാധ്യമമായ സിസിടിവിയും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ചേര്‍ന്ന് സിസിടിവിയും വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10.30ന് കുന്നംകുളത്തെ സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അസിസ്റ്റന്‍ഡ് എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് , കുന്നംകുളം എ.സി.പി.-സി.ആര്‍.സന്തോഷ് , സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍, ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബഞ്ചമിന്‍ ഒ.ഐ.സി. , ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാക്‌സന്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.