ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മരത്തംകോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ലഹരിക്കെതിരായി ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ കാമ്പയിന്‍ നടത്തി. വളണ്ടിയര്‍ മിഥ്‌ലാജിന്റെ നേതൃത്വത്തില്‍ വരച്ച ലഹരി വിരുദ്ധ ചുമര്‍ ചിത്രം കുന്നംകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികള്‍ നൃത്ത ശില്‍പ്പവും അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ വി.സ്മിത, എസ്.എം.സി ചെയര്‍മാന്‍ ശങ്കരനാരായണന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രേഷ്മ പ്രിയന്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍.എ വിനീത എന്നിവര്‍ സംസാരിച്ചു.