ലഹരി വിപത്തിനെതിരായി യോദ്ധാവാകാം, ജേതാവാകാം എന്ന സന്ദേശവുമായി ബ്രദേഴ്‌സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഗുരുവായൂര്‍ എ.സി.പി. ടി.എസ്.സിനോജ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ബാലന്‍ വാറണാട്ട് അദ്ധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍, കൗണ്‍സിലര്‍മാരായ ദേവിക ദീലിപ്, വി.കെ.സുജിത്ത്, കെ.പി.എ. റഷീദ്, ക്ലബ്ബ് സെക്രട്ടറി രവി കാഞ്ഞുള്ളി, മേഴ്‌സി ജോയ്, ശ്രീദേവി ബാലന്‍, കെ.നന്ദകുമാര്‍, കെ.ടി സഹദേവന്‍, പി.ഐ. ലാസര്‍ എന്നിവര്‍ സംസാരിച്ചു.
ദീപശിഖയുമായി ഗുരുവായൂര്‍ നഗരം ചുറ്റി സമാപിച്ച മാര്‍ച്ചിന് പി.മുരളീധര കൈമള്‍, രാജീവ് മോഹനന്‍ , രമ്യ വിജയകുമാ, ഹിമ അനില്‍, ശശി വാറണാട്ട്, ചന്ദ്രന്‍ ചങ്കത്ത്, എന്‍.കെ.ആന്റോ, രഘു മൂത്തേടത്ത്, ധന്യ ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.