പെരുമ്പിലാവ് പരുവക്കുന്ന് നൂറുല്‍ ഹുദ മദ്രസ്സയില്‍ ലഹരി വിരുദ്ധ സംഗമം നടത്തി. ലഹരിക്കെതിരെ ഉണരുക എന്ന ആഹ്വാനവുമായി പരുവക്കുന്ന് മുസ്ലിം മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മദ്രസ്സ അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ സംഗമം പ്രശസ്ത കൗണ്‍സിലറും പരിശീലകനുമായ എം.ആര്‍ ശക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് അബ്ദുറഹ്‌മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി വി.കെ ഷഫീഖ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് പ്രസിഡണ്ട് സി കെ സുലൈമാന്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി മുഹമ്മത് ഉവൈസ് പ്രാര്‍ത്ഥന നടത്തി. ഹുസൈന്‍ ചുങ്കത്ത്, കെ.വി കബീര്‍, പി എം ഷെക്കീര്‍, ഷെക്കീര്‍.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.