റിപ്പബ്ലിക്ക് ദിനത്തില്‍ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി ചാവക്കാട് ബീച്ച് ലവേഴ്‌സിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 6.30 ന് ചാവക്കാട് ട്രാഫിക്ക് ഐലന്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. 7 മണിക്ക് ബ്ലാങ്ങാട് ബീച്ചില്‍ ദേശീയ പതാക ഉയര്‍ത്തല്‍, ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കുമെന്ന് ഭാരവാഹികളായ നൗഷാദ് തെക്കുംപുറം, കെ.വി.ഷാനവാസ്, പി.എസ്.ഷാജഹാന്‍, പി.ടി. ഷറഫുദീന്‍, ഏ.പി. ഖലീല്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT