25.7 C
Kunnamkulam
Thursday, July 30, 2026
Home Bureaus Chavakkad ചാവക്കാട് മുഗള്‍ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് മൂക്കിന്റെ എല്ലു പൊട്ടാനിടയാക്കിയ...

ചാവക്കാട് മുഗള്‍ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് മൂക്കിന്റെ എല്ലു പൊട്ടാനിടയാക്കിയ സംഭവത്തിലെ പ്രതിയെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു

ചാവക്കാട് മുഗള്‍ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് മൂക്കിന്റെ എല്ലു പൊട്ടാനിടയാക്കിയ സംഭവത്തിലെ പ്രതിയെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടില്‍ രജീഷ് (36) നെയാണ് ചാവക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിവി. സജീവന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ക്രൂരമായ മര്‍ദ്ദനത്തില്‍ കലാശിച്ചത്. പാലക്കാട് ഭാഗങ്ങളില്‍ ഒളിവിലായിരുന്ന പ്രതിയെ ചാവക്കാട് പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. എസ്.ഐ, അന്‍വര്‍ സാദത്ത്, സിപിഒ അനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!