കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന മികവിന് ആശ പ്രവര്‍ത്തകരെ ആദരിച്ചു. പ്രദേശത്ത് ക്ഷയരോഗം കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കിയതിനുമാണ് ആദരം. കണ്ടാണശ്ശേരി പഞ്ചായത്ത് വാര്‍ഡ് 8-ലെ ആശ പ്രവര്‍ത്തകയായ ബ്രീസി ജേക്കബ്, വാര്‍ഡ് 2-ലെ ആശ പ്രവര്‍ത്തകയായ പി.കെ.സിമി എന്നിവരെയാണ് ആദരിച്ചത്. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് വി.വി.തിലകന് പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡും വിതരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ചിന്ത – കെ.പി , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എഫ്. ജോസഫ്, പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഇന്‍ ചാര്‍ജ്ജ് നിത ശ്രീനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, വി.എല്‍.ബിജു, ടി.എസ്.ശരത്, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നെഴ്സുമാര്‍ ,ആശപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.



