ബി.ജെ.പി. സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ആത്മ നിര്‍ഭര്‍ ഭാരത് സങ്കല്‍പ്പ് അഭിയാന്’ ശില്പ ശാല സംഘടിപ്പിച്ചു. എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്മാന് എ എന്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മേനോത്ത് പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ബി ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡണ്ട് ജസ്റ്റിന് ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി കെ ബാബു,
അഡ്വ. കെ ആര് ഹരി, ജില്ലാ വൈസ് പ്രസിഡണ്ട് സര്‍ജു തൈക്കാവ്, എന്നിവര്‍ സംസാരിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് സങ്കല്‍പ്പ് അഭിയാന് ഭാഗമായി തദ്ദേശീയമായി ഉത്പാദിപ്പിച്ചെടുത്ത സ്വദേശി ഉല്പനങ്ങളുടെ പ്രദര്‍ശനം നടന്നു. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സന്തോഷ് കാക്കനാടന്, സുചിത്ര പ്രദീപ്, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.