ചാവക്കാട് തിരുവത്രയില്‍ വീടിന് നേരെ ആക്രമണം

ചാവക്കാട് തിരുവത്രയില്‍ വീടിന് നേരെ ആക്രമണം. പുത്തന്‍കടപ്പുറം ഇഎംഎസ് നഗര്‍ എസി പടിക്ക് കിഴക്ക് ചിങ്ങനാത്ത് അബ്ദുള്ളമോന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ച മൂന്നിനാണ് സംഭവം. വീട്ടിലെ മൂന്ന് ജനല്‍ പാളികള്‍ അടിച്ചു തകര്‍ത്തു. അബ്ദുള്ള മോന്റെ ശരീരത്തില്‍ ചില്ലുതെറിച്ചതോടെയാണ് വിവരം അറിയുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അക്രമകാരികള്‍ രക്ഷപ്പെട്ടു. ഇരുമ്പു വടി കൊണ്ടാണ് ജനല്‍ ചില്ലകള്‍ അടിച്ച് തകര്‍ത്തതെന്ന് കരുതുന്നു. അബ്ദുള്ള മോന്‍ മത്സ്യവിതരണ തൊഴിലാളിയാണ്.ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT