ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ഗുരുവായൂര്‍ യൂണിറ്റ് കുടുംബ സംഗമം നടത്തി

ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ഗുരുവായൂര്‍ യൂണിറ്റ് കുടുംബ സംഗമം ബിഎംഎസ് തൃശ്ശൂര്‍ ജില്ല സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.വി.വിജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, ദീര്‍ഘകാലം ഓട്ടോറിക്ഷ മേഖലയില്‍ സേവനമനുഷ്ഠിച്ച പി.രവീന്ദ്രന്‍, മോഹനന്‍ എന്നിവരെയും ആദരിച്ചു. ബി.എം.എസ്. മേഖല പ്രസിഡണ്ട് കെ.എ.ജയതിലകന്‍, സെക്രട്ടറി പി.കെ.അറുമുഖന്‍, വൈസ് പ്രസിഡണ്ട് വി.കെ.സുരേഷ് ബാബു, ട്രഷറര്‍ സൂരജ് കോട്ടപ്പടി, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രന്‍, സുഭാഷ് മണ്ണാരാത്ത്, കെ.ടി.മുഹമ്മദ് യൂനുസ്, ഇ.രാജന്‍, സന്തോഷ് വെള്ളറക്കാട്, കെ.ബി. മധുസൂദനന്‍. അനില്‍ വെട്ടിയാറ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT