കേരള ലേബര്‍ മൂവ്‌മെന്റ് എളവള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. എളവള്ളി സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. ഫ്രാങ്ക്‌ലിന്‍ കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് .കെ.എം ആന്റോ അദ്ധ്യക്ഷനായി. കെ.എല്‍.എം സംസ്ഥാന മുന്‍ പ്രസിഡണ്ട് ഷാജു ആന്റണി ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. തൃശ്ശൂര്‍ അതിരൂപത മേഖല സെക്രട്ടറിയായി തിരഞ്ഞെടുത്ത പി.ഐ. ഷാജു, മറ്റം ഫൊറോന പ്രസിഡണ്ട് എ.എ. ഔസേപ്പ്, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട് മികച്ച കെ. എല്‍. എം പ്രവര്‍ത്തകരായി തിരഞ്ഞെടുത്ത സീമ ഷാജു, സി.കെ.ജോയ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ലോഫി റാഫേല്‍, ഷൈനി ഷാജി. എ.ജെ. രാജു എന്നിവര്‍ സംസാരിച്ചു.