ജാഗ്രതാ സമിതി രൂപീകരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി കരിയന്നൂരില്‍ ജാഗ്രതാ സമിതി രൂപീകരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. എരുമപ്പെട്ടി കരിയന്നൂര്‍ പാലം പരിസത്ത് നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സതി മണികണ്ഠന്‍ അദ്ധ്വക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കുഞ്ഞുമോന്‍ കരിയന്നൂര്‍, എന്‍.കെ കബീര്‍, കെ.ആര്‍ മണികണ്ഠന്‍, കൈരളി വായനശാല പ്രതിനിധി ടി.ആര്‍ ഉണ്ണികൃഷ്ണന്‍, രശ്മി, ക്ലബ് പ്രതിനിധി പി.എസ് അനല്‍, ഡോ. സുധീഷ് കുമാര്‍, വിജയന്‍ കണ്ടം പുളളി, രഘു കരിയന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് മുളങ്കുന്നത്തുകാവ് ക്ലാസ് നയിച്ചു. വാര്‍ഡ് മെമ്പര്‍ സതി മണികണ്ഠന്‍ ചെയര്‍പേഴ്‌സനും ചന്ദ്രന്‍ തേറുപറമ്പില്‍ കണ്‍വീനറുമായി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കുടുംബശ്രീ, വായനശാല പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍ തുടങ്ങി 21 അംഗ ജാഗ്രത സമിതി രൂപികരിച്ചു.

ADVERTISEMENT