പെരിങ്ങണ്ടൂര്‍ എ.ഡി.യു.പി.എസില്‍ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ സെമിനാര്‍ നടത്തി. 24 കേരള ബറ്റാലിയന് അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫിസര്‍ മേജര്‍ പി.ജെ. സ്റ്റൈജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപിക കെ.എന്‍ സതീദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ അധ്യപകരായ കെ എന്‍ ജ്യോതി, നിഷ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനു ശേഷം വിദ്യാര്‍ത്ഥികള്‍ പേനയും പുസ്തകവും ഉയര്‍ത്തി പിടിച്ച്, എഴുത്തും വായനയും ശീലമാക്കി ലഹരിയെ തടയുമെന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാര്‍ത്ഥികളായ ശ്രീനന്ദ, അമൃത ബാലന് എന്നിവര്‍ നേതൃത്വം നല്കി.