സംയുക്ത ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കും എന്ന പ്രമേയത്തില്‍ 10-ാം ആയുര്‍വേദ വാരാചാരത്തോട് അനുബന്ധിച്ച് കടപ്പുറം ഗ്രാമപഞ്ചായത്തും കടപ്പുറം ഗവ.  ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സയില്‍ നടത്തി ക്യാമ്പ് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുഭ ജയന്‍ മുഖ്യാതിഥിയായി. ബോധവല്‍ക്കരണ ക്ലാസ്സിന് ഡോക്ടര്‍ കെ ബി ദില്‍ഷ നേതൃത്വം നല്‍കി. പഞ്ചായത്ത് മെമ്പര്‍ സുനിത പ്രസാദ്, മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത മേഖലകളിലുള്ള വൈദ്യ പരിശോധനയ് ഡോക്ടര്‍ പ്രിയ ടി.പി നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ അഡ്വ. മുഹമ്മദ് നാസിഫ് സ്വാഗതവും ഡോക്ടര്‍ നിമി ടി.പി നന്ദിയും പറഞ്ഞു.

ADVERTISEMENT