അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്, ഔഷധ കഞ്ഞി വിതരണം എന്നിവ നടക്കും

പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്, ഔഷധ കഞ്ഞി വിതരണം എന്നിവ നടക്കും. കുറുനെല്ലി പറമ്പ് ദേശം പൂരാഘോഷ കമ്മിറ്റി സമര്‍പ്പിക്കുന്ന ഗജരാജന്‍ നാണു എഴുത്തച്ഛന്‍ ശങ്കരനാരായണന്‍ ആനയൂട്ടിനെത്തും. ജൂലൈ 31 ന് ഔഷധ സേവയും ആഗസ്ത് 11 ന് ഇല്ലം നിറയും ആഗസ്ത് 15 ന് തൃപുത്തരി പായസ വിതരണവുമുണ്ടാകും. കര്‍ക്കിടക മാസത്തില്‍ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തില്‍ രാമായണ പാരായണവുമുണ്ടായിരിക്കും കര്‍ക്കിടകം 1 മുതല്‍ 32 വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്തങ്ങളായ ചടങ്ങുകളോടെയാണ്, ക്ഷേത്രത്തില്‍ രാമായണമാസാചരണം നടക്കുക. മേല്‍ശാന്തി പട്ട്‌ള ഇല്ലത്ത് രമേഷ് ഭട്ട്, ക്ഷേത്ര സമിതി ഭാരവാഹികളായ ചന്ദ്രശേഖരന്‍ പുതുശ്ശേരി, യു.കെ. ബിനീഷ്, സി.എസ്. ജിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.