സത്യം വിളിച്ചു പറഞ്ഞതിന് ക്രിസ്തുവിനെ കുരിശില്‍ കയറ്റിയതു പോലെ തന്നെയും കുരിശില്‍ കയറ്റുന്നു: ബി ഗോപാലകൃഷ്ണന്‍

ഗുരുവായൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയ വിപ്ലവം ഉണ്ടാവുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സത്യം പറഞ്ഞതിന് യേശുക്രിസ്തുവിനെ കുരിശില്‍ കയറ്റിയത് പോലെ ഈ മണ്ഡലത്തിലെ സത്യം വിളിച്ചു പറഞ്ഞതിന് തന്നെ കുരിശില്‍ കയറ്റി കൊണ്ടിരിക്കുകയാണ് ഇവിടുത്തെ മുന്നണികള്‍ എന്നും അദ്ദേഹം പ്രതികരിച്ചു. വികസന മുരടിപ്പാണ് തീര്‍ത്ഥാടന മണ്ഡലത്തില്‍ നടക്കുന്നത്. പാലയൂര്‍ ചര്‍ച്ച്, ചാവക്കാട് ബീച്ച് എന്നിവയെ ഉള്‍പ്പെടുത്തി ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് ഹബ്ബ് നാളിതുവരെ കൊണ്ട് വരാന്‍ സാധിച്ചില്ലെന്നും തന്നെ ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുത്താല്‍ ഗുരുവായൂരില്‍ ഗുരുവായൂരപ്പന്റെ നാമധേയത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ട് വരുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും വലിയ സ്വീകാര്യതയാണ് മണ്ഡലത്തില്‍ ലഭിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT