വെസ്റ്റ്ഗേറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. പൂക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ബാഡ്മിന്റൺ ടൂര്‍ണമെന്റില്‍ വിഷ്ണു ദേവ് & തീര്‍ത്ഥ ദേവ് എന്നിവര്‍ വിജയികളായി. രണ്ടാം സ്ഥാനം കിരണ്‍ & അഭിഷേക് എന്നിവര്‍ കരസ്ഥമാക്കി. പ്രശസ്തനായ ബാഡ്മിന്റണ്‍ ദേശീയ അമ്പയര്‍, മികച്ച കളിക്കാരനും പരിശീലകനും ആയ വിനോയ് വിന്‍സെന്റിനെ ആദരിച്ചു. ഗുരുവായൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനൂപ് വി സമ്മാനദാനം നടത്തി. ക്ലബ്ബിന് വേണ്ടി കണ്‍വീനര്‍ സിജോ ചീരന്‍, വിന്‍സന്റ് , പ്രസിഡന്റ് ജോണ്സന് ഓലക്കെങ്കില്, സേവിയര്‍ പനക്കല്‍ എന്നിവര്‍ സംസാരിച്ചു.



