ബലിപെരുന്നാളിനോടനുബന്ധിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നാളെ ( ജൂൺ 6) അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന അവധി സർക്കാർ ശനിയാഴ്ച യിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ നാളെ വീണ്ടും അവധി പ്രഖ്യാപിച്ചത്.പ്രൊഫഷണൽ കോളേജിൽ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച)അവധിയാണ് .