ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് ബല്‍റാം ഇടഞ്ഞ് ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് ആന ഇടഞ്ഞത്. തെക്കേ നടയിലെ ശീവേലി പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിനായി കെട്ടും തറയില്‍ നിന്ന് അഴിക്കാനെത്തിയ പാപ്പാന്മാരെ ആന ഓടിച്ചു. അനുസരണക്കേട് കാട്ടിയതോടെ പാപ്പാന്മാര്ക്ക് ആനയെ അഴിക്കാനായില്ല. പിന്നീട് ആനത്താവളത്തില്‍ നിന്ന് കൂടുതല്‍ പാപ്പാന്മാരെത്തി 3. 45 നാണ് ആനയെ വരുതിയിലാക്കിയത്. ശീവേലിയില്‍ പങ്കെടുപ്പിക്കാതെ ലോറിയില്‍ കയറ്റി ആനത്താവളത്തിലേക്ക് കൊണ്ടുപോയി. ശീവേലിക്ക് പകരം ആനയെ അയച്ചു. ഇടഞ്ഞാല്‍ വലിയ രീതിയില്‍ ആക്രമണകാരിയാകുന്ന കൊമ്പനാണ് ബല്‍റാം. അതു കൊണ്ട് തന്നെ പാപ്പാന്മാര് കനത്ത ജാഗ്രതയിലാണ് ആനയെ നിയന്ത്രിച്ചത്



