കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തീരദേശ സംഗമം ശനിയാഴ്ച്ച മുതല്‍ ചാവക്കാട് ബീച്ചില്‍

തീരദേശ മേഖലയിലെ അയല്‍ക്കൂട്ടങ്ങളുടെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തീരദേശ സംഗമം ഈ മാസം 22 മുതല്‍ 26 വരെ ചാവക്കാട് ബീച്ചില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രീസ് ആന്‍ഡ് ബീറ്റ്‌സ് എന്ന പേരില്‍ നടത്തുന്ന സംഗമത്തില്‍ മേഖലയിലെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനത്തിനാവശ്യമയ സൗകര്യങ്ങള്‍ ഒരുക്കുകയും തീരദേശ മേഖലയിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി നൂതന മേഖലകളെക്കുറിച്ചും മറ്റു തൊഴില്‍ സാധ്യതകളെക്കുറിച്ചും സെമിനാറുകള്‍, യുവാക്കള്‍ക്കായി വിവിധ തൊഴില്‍ സാധ്യതകള്‍ പരിചയപെടുത്തുന്നതിനായി തൊഴില്‍ മേളകളും ഇതിന്റെ ഭാഗമായി നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് എന്‍.കെ.അക്ബര്‍ എംഎല്‍.എ. ഉദ്ഘാടനം ചെയ്യും.

ADVERTISEMENT