ചാവക്കാട് നഗരത്തില്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി

2024 – 25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാവക്കാട് നഗരസഭ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ടൗണിന്റെ നടപ്പാതയില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ചു. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവേ, കൗണ്‍സിലര്‍ ഫൈസല്‍ കാനാമ്പുള്ളി, ക്ലീന്‍ സിറ്റി മാനേജര്‍ ദിലീപ് ബി, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടോണി സി.എല്‍. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT