കക്കത്തട്ടില്‍ ജോലിചെയ്ത് ജീവന മാര്‍ഗം കണ്ടെത്തുന്ന ചാവക്കാട് എം.ആര്‍.എം. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി യദുകൃഷ്ണന് സ്വന്തമായി വീടും സ്ഥലവും നിര്‍മ്മിച്ച് നല്‍കാനുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ചടങ്ങ് എം.എല്‍.എ.-എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, യദുകൃഷ്ണന്‍, വെല്‍ഫെയര്‍ സമിതി ചെയര്‍മാനും, സ്‌കൂള്‍ മാനേജരുമായ എം.യു.ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എം.ഡി.ഷീബ, ഹെഡ്മിസ്ട്രസ് എം. സന്ധ്യ, സീബു എം.എ., പി.ടി.എ. പ്രസിഡണ്ട് ഷൈബി വത്സന്‍, വൈസ് പ്രസിഡണ്ട് സിറാജ്, സ്റ്റാഫ് അംഗങ്ങള്‍, സ്റ്റാഫ് സെക്രട്ടറി പി.ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.