ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചാവക്കാട് സ്വദേശി ഉണ്ണികൃഷ്ണനാ(52)ണ് കടിയേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കയ്യിന് പരിക്കേറ്റയാളെ ഗുരുവായൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.